17.1 C
New York
Monday, November 29, 2021
Home Kerala വീണ്ടും വഴികാട്ടിയായി മൺറോ വിളക്ക്.

വീണ്ടും വഴികാട്ടിയായി മൺറോ വിളക്ക്.

വീണ്ടും വഴികാട്ടിയായി മൺറോ വിളക്ക്
.
കോട്ടയം പള്ളം പഴുക്കാനിലം കായലിലെ മൺറോ വിളക്ക് വീണ്ടും വഴി കാട്ടിയാകുന്നു. കായലിനോട് ചേർന്ന കൊച്ചു തുരുത്തിൽ കാലങ്ങളായ് തുരുമ്പു പിടിച്ചു കിടന്ന വിളക്ക് മരം അറ്റകുറ്റപണികൾ നടത്തി നവികരിചു . പുതിയ സോളാർ ലൈറ്റും സ്ഥാപിച്ചു. കോട്ടയo ആലപ്പുഴ ജലപാതയിലെ ചരക്ക് വള്ളങ്ങൾക്ക് . വഴികാട്ടിയായിരുന്ന മൺറോ വിളക്ക് 1810 – 1819 . കാലഘട്ടത്തിലാണ് സ്ഥാപിച്ചത്. തിരുവിതാം കൂറിന്റെയും കൊച്ചിയുടെയും ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെ സ്മരണയ്ക്കായ് ദിവാൻ ടി മാധവ റാവുവിന്റെ കാലത്താണ് വിളക്കുമരം സ്ഥാപിച്ചത്. കരമാർഗ്ഗമുള്ള ഗതാഗതം വികസിക്കുന്നതിനു മുൻപ് ഈ ജലപാത വഴിയായിരുന്നു. ചരക്കു ഗതാഗതവും സഞ്ചാരവും നടന്നിരുന്നത് ആലപ്പുഴയിൽ നിന്ന് ചരക്ക് കയറ്റി വരുന്ന കെട്ടുവള്ളങൾക്ക് രാത്രികാലത്ത് ദിശയറിയാനാണ് വിളക്ക് മരം സ്ഥാപിച്ചത്. അക്കാലത്ത് മണ്ണെണ്ണ ഉപയോഗിച്ചാണ് വിളക്ക് തെളിയിച്ചിരുന്നത്. വിളക്ക് കത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആൾ വിളക്ക് മരത്തിനോട് ചേർന്നുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ രാത്രിയിൽ ആലപ്പുഴയിൽ നിന്നു വരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിനു o വിളക്ക് മരമാണ് വഴി കാട്ടുന്നത്. അതു പോലെ മത്സ്യ ബന്ധത്തിനേർപ്പെടുന്നവർക്കും വിളക്കു മരം വഴി കാട്ടുന്നു.
കരവഴിയുള്ള ഗതാഗതം സാധ്യമായപ്പോൾ വിളക്കുമരം കണ്ണടച്ചു. പിന്നെ വർഷങ്ങളോളം വിളക്ക് മരം ജീർണ്ണാവസ്ഥയിലായിരുന്നു. ഏതാനും മാസം മുൻപ് ഇൻലാൻഡ് വാട്ടർ വേയ്സ് അതോറിറ്റിയാണ് വിളക്കു മരം നവികരിച്ചത്. വിളക്ക് മരത്തിന്റെ തുരുമ്പെടുത്ത ഭാഗങ്ങൾ ശരിയാക്കി പെയിന്റടിച്ചു. ഓട്ടോമാറ്റിക് സോളാർ ലൈറ്റും സ്ഥാപിച്ചു .
ടൂറിസത്തിനു വളരെ യധികം സാധ്യതയുള്ള പഴുക്കാനിലം കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ഉണ്ടായാൻ വിനോദ സഞ്ചാരികളെ ഇവിടെക്ക് ആകർഷിക്കാൻ കഴിയും പ്രധാന വഴിയിൽ നിന്ന് കാടു കൂ മൂടിയ ഒറ്റയടി പാതയിലൂടെ വേണം ഇവിടെ യെത്താൻ ഇവിടെ നിന്നുള്ള കായൽ കാഴ്ചയുo അസ്തമയ കാഴ്ചയും അതി മനോഹരമാണ്. .
നല്ല ഒരു വഴി നിർമ്മിച്ചാൽ വിളക്ക് മരം കാണുവാൻ പ്രയാസമില്ലാതെ ആളുകൾക്ക് എത്താൻ കഴിയും . അനന്തമായ ടൂറിസം സാധ്യതകൾക്ക് ഇവിടെ വഴിതുറക്കാൻ കഴിയും . പഴുക്കാനിലം കായൽ തെളിക്കാൻ 107.88 കോടിരുപയുടെ പദ്ധതി തയാറായിട്ടുണ്ട്. കിഫ്ബി വഴിയാണി പദ്ധതി നടപ്പാക്കുന്നത്. ബണ്ട് വഴി റോഡ് നിർമ്മിക്കാനും ആലോചനയുണ്ട്.
ഈ ക്കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമായി പഴുക്കാനിലത്തേ മാറ്റാൻ കഴിയും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: