കോട്ടയം:സമൂഹമാധ്യമങ്ങളിൽ നിന്നു യുവാവിന്റെ വിഡിയോ ദൃ ശ്യങ്ങൾ പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ , പൊലീസിനുവേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ കോട്ടയം തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ ടി.എസ്.അരുൺ ( 29 ) , തിരുവാർപ്പ് കിളിരൂർ ചെറിയകാരയ്ക്കൽ ഹരികൃഷ്ണൻ ( 23 ) , പുത്തൻപുരയ്ക്കൽ അഭിജിത്ത് ( 21 ) , തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ ( 20 ) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം ജെ.അരുൺ അറസ്റ്റ് ചെയ്തത് താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തി .ഇതിൽ യുവതിയുടെ മുഖം കാണി ക്കാതെയുള്ള നഗ്നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറ ഞ്ഞു . വിഡിയോ സംഭാഷണത്തി ന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലു ണ്ടെന്നും പണം നൽകണമെന്നും അടുത്ത ദിവസം സംഘം ആവശ്യ പ്പെട്ടു .ഭീഷണി വർധിച്ചതോടെയാ ണ് പരാതി നൽകിയത് .