17.1 C
New York
Thursday, October 21, 2021
Home Kerala വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ.

വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ.

വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ.മാർച്ച്‌ ഒന്നാം തീയതി വെളുപ്പിന് പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് വീട്ടിൽ ജോയ് ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന KL 35 F 8222 ആം നമ്പർ ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം വീട്ടിൽ സബീർ മകൻ അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ വീട്ടിൽ നാസർ മകൻ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ രതീഷ് മകൻ ശ്രീജിത്ത്‌ (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ താഹ മകൻ തജ്മൽ (23)എന്നിവരെ കോട്ടയം ജില്ലാ പോലീസ് മേധാവി D ശില്പ IPS ന്റെ നിർദേശപ്രകാരം പാലാ DYSP പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. പാലായ്ക്കു സമീപമുള്ള ഒരു പാൽ കമ്പനിയിൽ കഴിഞ്ഞ ഏതാനും നാളുകളായി ജോലി ചെയ്തുവന്നിരുന്ന പ്രതികൾ വീടിനു സമീപമെത്തി വീടിന്റെ പോർച്ചിൽ കയറി ബൈക്കിന്റെ ലോക്ക് തകർത്ത് മോഷ്ടിച്ച് സുഹൃത്തായ കൊല്ലത്തുളള തജ്മലിന് എത്തിച്ചുകൊടുത്തു. നിരവധി കഞ്ചാവ് കേസുകളിലും വധശ്രമകേസിലും പ്രതിയായ തജ്മൽ മോഷണം ചെയ്തു കൊണ്ടുവന്ന രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് ഇരുപതിനായിരം രൂപയ്ക്കു വാങ്ങി കഞ്ചാവു കടത്തിനും മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നത്തിനായി വാഹനത്തിൽ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും തന്റെ കൈവശം സൂക്ഷിച്ചു വരികയായിരുന്നു . അടുത്ത ബൈക്ക് മോഷ്ടിക്കുന്നതിനാ യി പദ്ധതി തയ്യാറാക്കുന്നതിനിടെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാലാ ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ ശ്യാംകുമാർ KS, ജോർജ് KS, തോമസ് സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

നാല്പത്തിരണ്ടു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ st. Thomas ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്ന Dr. N. രാധാകൃഷ്ണൻ ആതുരസേവന രംഗത്ത് 52 വർഷങ്ങൾ പൂർത്തിയാക്കി. വൈദ്യശാസ്ത്ര...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

മൈഥിലി അഷ്ടപദീലയത്തിൽ ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.വിളക്കിന്റെ തിരിയിൽ നിന്നു...

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...
WP2Social Auto Publish Powered By : XYZScripts.com
error: