17.1 C
New York
Friday, January 21, 2022
Home Kerala വീട്ടുകാർക്ക് കോവിഡ്; 17 പശുക്കൾക്ക് സംരക്ഷണമേകി ക്ഷീര സംഘം

വീട്ടുകാർക്ക് കോവിഡ്; 17 പശുക്കൾക്ക് സംരക്ഷണമേകി ക്ഷീര സംഘം

കോവിഡ് ബാധിച്ച കുടുംബത്തിൻ്റെ ഏക വരുമാനമാർഗമായ കന്നുകാലികളുടെ സംരക്ഷണം ക്ഷീരോദ്പാദക സഹകരണ സംഘം ഏറ്റെടുത്തു.  കറുകച്ചാൽ പഞ്ചായത്തിലെ ശാന്തിപുരം ക്ഷീരോദ്പാദക സംഘം മുൻ പ്രസിഡൻ്റ് ബിജുവിൻ്റെ 17 പശുക്കളെയാണ് കൊടുങ്ങൂർ ക്ഷീര സംഘം ഏറ്റെടുത്തത്. 

എട്ടു കറവ പശുക്കളും ഒന്‍പതു കിടാവുകളുമാണ് ഫാമില്‍ ഉണ്ടായിരുന്നത്. ദിവസവും  50 ലിറ്ററോളം പാൽ ലഭിച്ചിരുന്ന ഫാമിന്‍റെ നടത്തിപ്പ് വീട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് ക്ഷീര വികസന വകുപ്പിൻ്റെ സഹായമെത്തിയത്.

സഹകരണ സംഘം സെക്രട്ടറി വി.എൻ മനോജിൻ്റെയും വാഴൂർ ക്ഷീരവികസന ഓഫീസർ ടി.എസ് ഷിഹാബുദ്ദീൻ്റെയും നേതൃത്വത്തിൽ പശുക്കളെ ഏറ്റെടുത്ത് കൊടുങ്ങൂർ സംഘത്തിനു കീഴിലെ വിവിധ ക്ഷീര കർഷകരുടെ വീടുകളിൽ എത്തിച്ച് സംരക്ഷണം നൽകുകയാണിപ്പോൾ.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 65 പശുക്കളെയാണ് ഇവിടെ ഇതുവരെ സംരക്ഷിച്ചത്. ക്ഷീരകർഷകരായ മനോജ് വാഴേപ്പറമ്പിൽ, സാബു കോലാമാക്കൽ, കൊച്ചുമോൻ കോയിക്കൽ, ജുബിൻ മാത്യു കണയങ്കൽ, രജിത് കുറുങ്കുടിയിൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം.

ഇവർ ദിവസവും സൊസൈറ്റിയിൽ പാൽ എത്തിക്കും. ജുബിൻ മാത്യുവിൻ്റെ അഞ്ചേക്കര്‍ സ്ഥലത്തെ തീറ്റപ്പുല്ല് സൗജന്യമായി ഈ പശുക്കൾക്ക് എത്തിച്ചു നൽകുന്നു. ഉടമസ്ഥർ കോവിഡ് മുക്തരായ ശേഷം പശുക്കളെ തിരികെ എത്തിക്കും.

ജില്ലയിൽ നിലവിൽ ഇത്തരത്തിൽ വിവിധ ക്ഷീരസംഘങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന നൂറോളം പശുക്കളുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: