17.1 C
New York
Wednesday, December 1, 2021
Home Kerala വീട്ടമ്മയെ കേസിൽനിന്ന് പിന്തിരിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി പരാതി

വീട്ടമ്മയെ കേസിൽനിന്ന് പിന്തിരിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി പരാതി

കു​റ്റി​പ്പു​റം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്ക​പ്പെ​ട്ടു എ​ന്ന പരാതി ന​ൽ​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ കേ​സി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ത​ന്നെ വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലും നേ​രി​ട്ടും അ​പ​മാ​നി​ച്ച​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴും പി​ന്നീ​ട് മൊ​ഴി​യെ​ടു​ക്കു​ന്ന സ​മ​യ​ത്തും കു​റ്റി​പ്പു​റം പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ത​ന്നെ പിന്തി​രി​പ്പി​ക്കാ​ൻ ശ്ര​മിച്ചെന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ക്ക​ളു​മൊ​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ത​ന്നെ​യും പ്ര​ദേ​ശ​ത്തു​ള്ള ടാ​ക്സി ഡ്രൈ​വ​റെ​യും ചേ​ർ​ത്തു പ്ര​ദേ​ശ​ത്തു​ള്ള​യാ​ൾ അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഗ​ൾ​ഫി​ലു​ള്ള ഭ​ർ​ത്താ​വിന്റെയും മ​ക്ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം കു​റ്റി​പ്പു​റം പോ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. കു​റ്റി​പ്പു​റം സിഐ ത​നി​ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ങ്കി​ലും സ്​​റ്റേ​ഷ​നി​ലെ ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ പ​രാ​തി​യി​ൽ തെ​ളി​വു​ക​ളി​ല്ലെ​ന്നും കോ​ട​തി ത​ള്ളും എ​ന്നു​മു​ള്ള വാ​ദം ഉ​ന്ന​യി​ച്ച്​ ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ക​യും കേ​സി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെയ്തു.

ത​ന്നെ​പ്പ​റ്റി മ​ഹ​ല്ല് വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ൽ അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ച പ്ര​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ അ​ട​ക്കം ന​ൽ​കി​യി​ട്ടും ഇ​യാ​ൾ​ക്കെ​തി​രെ തെ​ളി​വി​ല്ല എ​ന്നാ​ണ് ഈ ​പോ​ലീ​സു​കാ​ര​ൻ പ​റ​ഞ്ഞ​ത്. പോ​ലീ​സു​കാ​ര​െൻറ ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും വ​നി​ത ക​മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

അതേ​സ​മ​യം കേ​സി​ൽ പ്ര​തി​യാ​യ പി.​കെ.മു​ഹ​മ്മ​ദ​ലി, ഇ. അ​ലി എന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​താ​യി എ​സ്ഐ വാസു​ണ്ണി പ​റ​ഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: