17.1 C
New York
Wednesday, December 1, 2021
Home Kerala വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം

വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം

കോഴിക്കോട്: നാദാപുരം കടമേരിയിൽ ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. സംഭവത്തിൽ 8 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഗുണ്ടാ സംഘത്തിലെ കണ്ണൂർ നാറാത്ത് സ്വദേശീ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയിലാണ് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിഒടെ ഗുണ്ടാസംഘം വീട്ടുകാരെയും അയൽക്കാരെയും ആക്രമിച്ചത്.

കടമേരിയിലെ പാലോര നസീറിൻ്റെ വീട്ടിൽ കയറിയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. രണ്ട് വാഹനങ്ങളിലായി 8 പേരടങ്ങുന്ന സംഘമായിരുന്നു ഇവർ. ലഹരിമരുന്ന് കൈവശം വച്ചതിന് നസീറിൻ്റെ മകൻ നിയാസ് ഒരു മാസം മുൻപ് അറസ്റ്റിലായിരുന്നു. ഇയാൾക്ക് ഗുണ്ടാസംഘത്തിൽ പെട്ട ഒരാൾ ഒരു ലക്ഷത്തി നാൽപതിനായിരം രൂപ നൽകാനുണ്ട്. കഴിഞ്ഞ ദിവസം ഇയാൾ പണം തരാനുള്ളയാളുടെ കാറുമായി കടന്നുകളഞ്ഞു. കാർ വീണ്ടെടുക്കാനായാണ് ഗുണ്ടാസംഘം എത്തിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: