17.1 C
New York
Monday, September 27, 2021
Home Kerala വീട്ടിൽ മുറിക്കു പകരം ഗുഹ നിർമ്മിച്ചു : വർഗീസിന്റെ പാടി വിസ്മയമാകുന്നു.

വീട്ടിൽ മുറിക്കു പകരം ഗുഹ നിർമ്മിച്ചു : വർഗീസിന്റെ പാടി വിസ്മയമാകുന്നു.

കുറവിലങ്ങാട്ടെ വർഗീസിന്റെ ചാരുതയെന്ന വീടിന്റെ പടിയിറങ്ങി ചെന്നാൽ പാടിയിലെത്താം

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പകലോമറ്റം സ്വദേശി സിആര്‍ വര്‍ഗീസാണ് വീടിനു താഴെ ഗുഹ നിർമ്മിച്ചത് .
പണ്ട് മേസ്തിരിപ്പണിക്കാരനായിരുന്ന വർഗീസ് തന്നെ കൊത്തിയുണ്ടാക്കിയതാണീ ഗുഹ. വീടിനു ബലക്ഷയം വരാതിരിക്കാൻ ഗുഹയുടെ കവാടത്തിന് മുകളിൽ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
ഗുഹയിൽ ഫാനും എയർ കൂളറും ശുചി മുറിയുമുണ്ട്.

8 അടി വീതിയും 8 അടി നീളവുമുള്ള ഗുഹയ്ക്കുള്ളിൽ ശുചിമുറി ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഗുഹയ്ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ടോ മൂന്നോപേര്‍ക്ക് സുഖമായി നിലത്ത് പായ വിരിച്ചു കിടന്നുറങ്ങാം. ലൈറ്റും ഫാനും വാഷ്‌ബേസനും എയര്‍കൂളറും ശുചിമുറിയും എല്ലാമുണ്ട്. ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയ ഷെല്‍ഫില്‍ പഴമനിറഞ്ഞ നിറയെ സാധനങ്ങള്‍. നിരത്തി വച്ചിട്ടുമുണ്ട്.
മാർത്താണ്ഡം കുളച്ചൽ സ്വദേശിയായ C R വർഗീസ് 1985 ൽ മേസ്തിരി പണിക്കായി കുറവിലങ്ങാട്ട് എത്തിയതാണ്. പിന്നെ ഇവിടെ സ്ഥിര താമസക്കാരനായി.

8 അടി വീതിയും 8 അടി നീളവുമാണ് ഗുഹയ്ക്കുള്ളത്. ക്രിസ്മസിന് പുല്‍ക്കൂട് നിര്‍മിക്കാനാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ചെറിയ ഗുഹ നിര്‍മിച്ചത്. പിന്നീട് അത് വലുതാക്കി വാഹനം പാര്‍ക്കുചെയ്യാന്‍് ഉപയോഗിച്ചു. കുറേനാള്‍ ചെറിയ കടയായി പ്രവര്‍ത്തിച്ചു. ഈയിടെയാണ് ഗുഹ താമസസ്ഥലമാക്കാം എന്ന ആശയം വര്‍ഗീസിന് തോന്നിയത്. വയറിങ് ഉള്‍പ്പെടെ എല്ലാ ജോലികളും ചെയ്തത് മേസ്തിരി പണിക്കാരനായ വര്‍ഗീസ് തന്നെയാണ്.
ഗുഹയിലെ വാസം ആരോഗ്യം നൽകുമെന്നും അസുഖങ്ങൾ തടയുമെന്നും വർഗീസ് പറയുന്നു.

75000 രൂപ മുടക്കി നിര്‍മിച്ച ഗുഹയ്ക്ക് പാടി എന്ന പേരും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വര്‍ഗീസിന്റെ വിശ്രമവും ഇവിടെ തന്നെ. കുറവിലങ്ങാട്ട് എത്തുന്നവർക്ക് ഒരു കാഴ്ചയായി മാറുകയാണ് വർഗീസിന്റെ ഈ ഗുഹ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...
WP2Social Auto Publish Powered By : XYZScripts.com
error: