17.1 C
New York
Monday, June 21, 2021
Home Kerala വി ടി ബൽറാമിനെതിരെ തൃത്താലയിൽ എം ബി രാജേഷ്, ഷൊർണൂരിൽ പി കെ ശശി; സിപിഎം...

വി ടി ബൽറാമിനെതിരെ തൃത്താലയിൽ എം ബി രാജേഷ്, ഷൊർണൂരിൽ പി കെ ശശി; സിപിഎം പാലക്കാട്ടെ സ്ഥാനാർത്ഥികൾ ധാരണയായി

വി ടി ബൽറാമിനെതിരെ തൃത്താലയിൽ എം ബി രാജേഷ്, ഷൊർണൂരിൽ പി കെ ശശി; സിപിഎം പാലക്കാട്ടെ സ്ഥാനാർത്ഥികൾ ധാരണയായി

നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പാലക്കാട് ജില്ലയിൽ നിന്നുള‌ള സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടറിയേ‌റ്റ് യോഗത്തിൽ ധാരണയായി. മന്ത്രി എ.കെ ബാലന്റെ തരൂർ സീ‌റ്റിലും കോങ്ങാട് സീ‌റ്റിലും മന്ത്രിയുടെ ഭാര്യ ജമീലയുടെ പേര് പാർട്ടി പരിഗണിച്ചപ്പോൾ മിക്ക ജില്ലാ സെക്രട്ടറിയേ‌റ്റ് അംഗങ്ങളും എതിർത്തു. പക്ഷെ ജമീലയുടെ പേര് നിർദ്ദേശിച്ചത് മേൽഘടകത്തിൽ നിന്നാണെന്ന് ജില്ലാ സെക്രട്ടറിയേ‌റ്റിനെ നേതാക്കൾ അറിയിച്ചു. തരൂരും കോങ്ങാടും ജില്ലയിലെ സംവരണ മണ്ഡലങ്ങളാണ്.

തൃത്താലയിൽ വി.ടി ബൽറാമിനെതിരെ നീണ്ട ചർച്ചകൾക്ക് ശേഷം എം.ബി രാജേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഒരു വിഭാഗം ഈ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും ബൽറാമിനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാൻ രാജേഷിന് കഴിയുമെന്നാണ് ജില്ലാ സെക്രട്ടറിയേ‌റ്റ് വിലയിരുത്തിയത്.

കോങ്ങാട് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ സി.പി സുമോദിനെയും, മലമ്പുഴയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെയും ജില്ലാ സെക്രട്ടറിയേ‌റ്റ് നിർദ്ദേശിച്ചു. പാലക്കാട് സീ‌റ്റിൽ എ.പ്രഭാകരൻ, പാർട്ടി പാലക്കാട് ജില്ലാസെക്രട്ടി സി.കെ രാജേന്ദ്രൻ എന്നിവരുടെ പേരുകളാണുള‌ളത്. ഒറ്റപ്പാലത്ത് നിർദ്ദേശിച്ചത് സ്ഥലം എം.എൽ.എ ഉണ്ണിയുടെതും ഷൊർണ്ണൂരിൽ പി.കെ ശശി എം.എൽ.എയുടെയും തന്നെ പേരുകളാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...

രാമനാട്ടുകര അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന് സൂചന

രാമനാട്ടുകര അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന് സൂചന കോഴിക്കോട്:രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന സംശയത്തില്‍ പൊലീസ്. കവര്‍ച്ചയ്ക്കായി വാട്‌സ്ആപ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ടിഡിവൈ എന്നാണ് വാട്‌സാപ്പ് കൂട്ടായ്മയുടെ പേര്. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന...

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

ഹൂസ്റ്റണ്‍: ചൊവ്വാഴ്ച മുതല്‍ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആര്‍ട്ടിസ്റ്റ് ജൂലിയന്‍ ഐസക്കിന്റെ(29) മൃതദേഹം അഴുകിയ നിലയില്‍ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. സ്റ്റേറ്റ്‌ മോണില്‍ കാമുകിയെ സന്ദര്‍ശിക്കുന്നതിന് യൂബറില്‍ ജൂണ്‍...

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap