വൈക്കം:വിഷ രഹിതമായ പച്ചക്കറി ഉൽപാദിപ്പിച്ചു പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ വൈക്കം നഗരസഭയും നഗരസഭ കൃഷി ഭവനും കൈകോർക്കുന്നു. ജൈവ പച്ചക്കറി, കിഴങ്ങുവർഗ കൃഷി വ്യാപനത്തിനായി വൈക്കംനഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ് നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് പദ്ധതി വിശദീകരണം നടത്തി.നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ അധ്യക്ഷത വഹിച്ചു.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.ഹരിദാസൻ നായർ, കൗൺസിലർമാരായ എൻ.അയ്യപ്പൻ, എം.കെ. മഹേഷ്, പി കെ വി വൈ പ്രസിഡൻ്റ് വേണുഗോപാൽകടമ്മാട്ട്, കൃഷി അസിസ്റ്റൻറ് മെയ്സൺ മുരളി, കൃഷി ഉദ്യോഗസ്ഥരായ ആശ കുര്യൻ, നിമിഷ കിഷോർ, ജിബി എബ്രഹാംതുടങ്ങിയവർ സംബന്ധിച്ചു.നഗരസഭ പരിധിയിലെ 1100 കുടുംബങ്ങൾക്ക് നടുന്നതിനായി ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയ കിഴങ്ങുവർഗങ്ങളും പച്ചക്കറി തോട്ട നിർമ്മാണത്തിനായി 1200 വീടുകൾക്കു ഗ്രോബാഗ്, അടുക്കള തോട്ട നിർമ്മാണത്തിനായി പച്ചക്കറി കിറ്റു വിതരണവും നടത്തി.
ഫോട്ടോ: വൈക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നൽകുന്ന നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ് നിർവഹിക്കുന്നു.
