കോട്ടയം നഗരസഭയുടെ 2021-22വർഷ ബജറ്റ്. ഒട്ടേറേ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
1,34,18,07,626രൂപ വരവും 1,13,62,32,816രൂപ ചിലവും,20,55,74,810രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ അവതരിപ്പിച്ചു.
ഓരോ മേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നൽ നൽകി ‘വിഷൻ ട്വന്റി-ട്വീന്റിഫൈവ് ‘എന്ന പദ്ധതിയിലൂടെ കോട്ടയത്ത് ഒരു മാതൃക നഗരം ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആണ് ബജറ്റിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
ജൂബിലി വർഷത്തിലേക്ക് കടക്കുന്ന കോട്ടയം പ്രസ് ക്ലബിന്റെ സഹകരണത്തോടെ പി.എം.എ.വൈ പദ്ധതിയുമായി സംയോജിച്ച് സംസ്ഥാന ഗവൺമെന്റിന്റെ പ്രത്യേക അനുമതിയോടെ കോട്ടയത്തെ മാധ്യമപ്രവർത്തകർക്കായി സമഗ്രമായ പാർപ്പിട പദ്ധതികൾക്ക് രൂപം നൽകാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
കൂടാതെ സുസ്ഥിര നഗര വികസനം,
കുടിവെള്ളവിതരണം, മാലിന്യ സംസ്കരണം,തെരുവ് വിളക്ക് തെളിയിക്കൽ, ദാരിദ്ര്യ ലഘൂകരണം, ഭവനപദ്ധതി, കൃഷി തൊഴിൽ സംരംഭങ്ങൾ എന്നീ മേഖലകളിലെ സമഗ്ര വികസനത്തിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്