വിഷു കിറ്റ് ഏപ്രിൽ ഒന്നിന്
ഒരാഴ്ച കൊണ്ടുതന്നെ എല്ലാവര്‍ക്കും കിറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്കു നീട്ടി.
ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 31ന് മുമ്പ് കിറ്റ് വിതരണം ചെയ്യാനും,ഇതിനായി കിറ്റുകള്‍ തയാറാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.
അടുത്ത മാസം ഒന്നു മുതല്‍ എല്ലാ വിഭാഗക്കാര്‍ക്കും കിറ്റ് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.