വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതുവരെ ഓണത്തിന് മുമ്പ് കിറ്റ് കൊടുത്തിട്ടില്ല.
വിഷുവിന് മുമ്പ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു.
സ്കൂൾ കുട്ടികൾക്കുള്ള അരി വിതരണം തടഞ്ഞ് വച്ചതും ഇപ്പോഴാണ് നൽകുന്നത്.
പരാജയം ഉറപ്പായപ്പോൾ വോട്ട് കിട്ടാനുള്ള കുൽസിത ശ്രമം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ഈക്കാര്യത്തിൽ പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.