കോട്ടയം: വിശ്വാസ ചൈതന്യത്തിൻ്റെയും മതമൈത്രിയുടെയും പ്രതീകമായി ചരിത്രപ്രസിദ്ധമായ കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്ര ദൈവാലയത്തിൽ വിശുദ്ധവാരാചരണവും നീന്തുനേർച്ചയും ഭക്തി നിർഭരമായി ആചരിക്കുകയാണ്.
ജാതിഭേദമെന്യേ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുകയാണ് . ഈ ഭക്താനുഷ്ഠാനം പെസഹാവ്യാഴാഴ്ച്ച രാവിലെ 6- ന് ആരംഭിച്ച് ദുഃഖവെള്ളിയാഴ്ച്ച രാത്രി 10 മണിവരെയും തുടർന്നു . കൽക്കുരിശിൻ്റെ ചുവട്ടിൽ നിന്നാരംഭിച്ച് പള്ളിയുടെ കവാടം വരെയാണ് മുട്ടിൽ നീന്തി സമർപ്പിക്കുന്നത് . തുടർന്ന് 3,4 തീയതികളിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ നടക്കും .
കോവിഡ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിശുദ്ധവാരാചരണവും നീന്തു നേർച്ചയും നടക്കുന്നത് .
