വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു
എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ സഭാ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു.
ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരി .
എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന ഓശാന ഞായർ ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു കർദിനാൾ .
ലാളിത്വവും വിനയവുമാണ് ഓശാന തിരുന്നാളിന്റെ സന്ദേശം
നമ്മുടെ ആഘോഷങ്ങൾ മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതായിരിക്കണം
സഭയിൽ അനുരഞ്ജനത്തിന്റെ കാലഘട്ടമാണിതന്നും കർദ്ദിനാൾ.
