വിവാഹവേദിയില്‍ വരനെ പിടിച്ച് തള്ളി കളക്ടറുടെ ഷോ. ഒടുവിൽ മാപ്പ് അതിഥികളെ കൈയേറ്റം ചെയ്യുകയും ചെയ്ത കലക്ടര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. വെസ്റ്റ് ത്രിപുരയിലാണ് സംഭവം. ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ യാദവാണ് ചൊവ്വാഴ്ച അഗര്ത്തലയിലെവിവാഹമണ്ഡപത്തിലെ റെയ്ഡിനിടെ വരനോടും അതിഥികളോടും തട്ടികയറിയത്. കല്യാണമണ്ഡപത്തില്‍ രാത്രി 10 മണി കഴിഞ്ഞിട്ടും വിവാഹാഘോഷങ്ങള്‍ നടന്നതാണ് കലക്ടറെ ചൊടുപ്പിച്ചത്. ഹാളിലുണ്ടായിരുന്നവരോട് പുറത്ത് പോകാന്‍ ആവശപ്പെട്ട കലക്ടര്‍ വധൂവരന്മാരേയും കുടുംബാംഗങ്ങളേയും ശകാരിച്ചു. നടന്നതെന്തെന്ന് വിശദീകരിക്കാന്‍ മുതിര്‍ന്ന വരനെ പിടിച്ച് തള്ളുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് 19 സ്ത്രീകളടക്കം 31 പേരെ കസ്റ്റഡിയിലെടുത്തു. വിവാഹം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചിൽ. എൻ്റെ പ്രവര്‍ത്തി മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണ് സമൂഹത്തിൻ്റെ നല്ലതിന് വേണ്ടിയാണ് താന്‍ ഇക്കാര്യം ചെയ്തത്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന സന്ദേശം നല്കാന് വേണ്ടി കൂടിയായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സർക്കാർ പ്രതിക്കൂട്ടിലായി. തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാഹത്തിന് വാങ്ങിയ അനുമതി പത്രവും മറ്റു രേഖകളും വരന്റെ സഹോദരൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മുപ്പതോളം ആളുകളേയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു.
Facebook Comments