വിവാദ പരാമര്‍ശത്തില്‍ ചെന്നിത്തലയ്ക്ക് പിന്നാലെ സുധാകരനെ പിന്തുണച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സുധാകരന്‍റെ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
വസ്‍തുതാപരമായി മാത്രം സംസാരിക്കുന്നയാളാണ് സുധാകരന്‍.
വിവാദം അര്‍ത്ഥ ശൂന്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എമുതല്‍ പ്രതിപക്ഷനേതാവും കടന്ന് എഐസിസി ജനറല്‍ സെക്രട്ടറിയെ വരെ വെല്ലുവിളിച്ച കെ സുധാകരന് ഒടുവില്‍ കോണ്‍ഗ്രസ് പിന്തുണ.
പൊട്ടിത്തെറിക്ക് തുടക്കമിട്ട കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടിനെതിരെ പാര്‍ട്ടി വടിയെടുക്കുമെന്ന് കരുതിയിടത്ത് നിന്നാണ് പിന്തുണയ്ക്കാനുള്ള നേതാക്കളുടെ മത്സരം.