മുക്കം: കക്കാട് പുതിയേടത്ത് നജീബ് – സുധിന ദമ്പതികളുടെ മകൻ നിഹാൽ (11) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30ന് കക്കാട് ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോയാണ് അപകടം സംഭവിച്ചത്. സഹോദരങ്ങൾ :നദീം, നാദിയ, സിംല
മുക്കത്തെ ഫയർഫോഴ്സ് ടീം അംഗങ്ങളും വിവിധ സന്നദ്ധ സേനാംഗങ്ങളും നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി മുക്കത്തെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുടർ നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി