17.1 C
New York
Monday, June 21, 2021
Home Kerala വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് സംശയം. വിദ്യാർത്ഥിയുടെ കഴുത്ത് ഞെരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി

വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് സംശയം. വിദ്യാർത്ഥിയുടെ കഴുത്ത് ഞെരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി

കോഴിക്കോട്: വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് സംശയം. വിദ്യാർത്ഥിയുടെ കഴുത്ത് ഞെരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.നാദാപുരത്ത് 2020 മെയ് മാസത്തില്‍ വീടിനകത്ത് തൂങ്ങി മരിച്ചതെന്നു കരുതിയ ‍ വിദ്യാർത്ഥിയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെയാണ് 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ചതെന്നു തോന്നിപ്പിക്കുന്ന നിലയില്‍ കണ്ടെത്തിയത്. മറ്റൊരാള്‍ വിദ്യാര്‍ഥിയുടെ കഴുത്ത്‌ മുറുക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന ദ്യശ്യത്തിലുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരണം നടന്ന ഉടനെ തന്നെ വിദ്യാര്‍ത്ഥിയുടെ മാതാവിന്‍റെ ബന്ധുക്കള്‍ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരുന്നു. മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

തുടര്‍ന്ന് പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് നീങ്ങിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആത്മഹത്യയെന്ന നിലയില്‍ കേസ് അവസാനിപ്പിച്ചിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന സമ്മർദ്ദവുമായി ഷുമ്മറും, ബര്‍ണിയും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മെഡികെയര്‍ ആനുകൂല്യങ്ങളോടൊപ്പം ഡെന്റല്‍ , വിഷന്‍ , ഹിയറിംഗ് എയ്‌ഡ്‌ ആനുകൂല്യങ്ങൾ കൂടി ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദവുമായി ബര്‍ണി സാന്റേഴ്സും ചക്ക് ഷുമ്മറും...

ചെറിയാൻ പൂപ്പള്ളിയുടെ മാതാവ് തങ്കമ്മ ജോസഫ് (103) അന്തരിച്ചു

മല്ലപ്പള്ളി: ഗവ. കോൺട്രാക്ടറും മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്ന പരേതനായ പൂപ്പള്ളിൽ തോമസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ്, 103, അന്തരിച്ചു. മല്ലപ്പള്ളി മോടയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്...

IAPC 8th INTERNATIONAL MEDIA CONFERENCE – ORLANDO FL.NOV 11-14, 2021

new York: “ The 8th International Media Conference of the Indo-American Press Club (IAPC), an association of Indo-American journalists in North America, will be...

പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി.

പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap