തിരൂർ: ഹൈസ്കൂൾ വിദ്യാർഥികളെ ലഹരിമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ കുന്നത്ത് പറമ്പിൽ മുസ്തഫയെ (59) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ കുട്ടികളിൽനിന്ന് ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ പരാതിയുമായി രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിജിത്ത്, സിവിൽ പൊലീസ് ഓഫിസർ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Facebook Comments