കോഴിക്കോട് കൂരാച്ചുണ്ട് കക്കയത്തിന് സമീപം കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കൊടുവള്ളി സ്വദേശി മുഹമ്മദ് അബ്ദുള്ള ബാവ(14) ആണ് മരിച്ചത്. കൂട്ടൂകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. പടനിലം ഫെയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.