17.1 C
New York
Friday, September 17, 2021
Home Kerala വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായെന്ന് സുധാകരന്‍ പറഞ്ഞു. ആഭാസത്തരം മാത്രമാണ് കൈമുതല്‍. മുഖ്യമന്ത്രി മറ്റൊരു ശിവന്‍കുട്ടി. സംരക്ഷിക്കുന്ന സിപിഎമ്മിന് നാണവും മാനവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

‘സ്പീക്കറുടെ ചേംബര്‍ അടക്കം അടിച്ചുതകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ഒരു തറഗുണ്ട ഇന്ന് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണ്. സംസ്‌കാര സമ്പന്നമായ കേരളത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ? പിണറായി വിജയന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. പിണറായി വിജയന്‍ മറ്റൊരു ഭാഷയില്‍ മറ്റൊരു ശിവന്‍കുട്ടിയാണ്. അദ്ദേഹം ശിവന്‍കുട്ടിയെ ന്യായീകരിക്കുകയാണ്’-സുധാകരന്‍ പറഞ്ഞു.

നിയമസഭ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ മന്ത്രിയ്ക്ക് എതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാട് എന്നദ്ദേഹം പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com