17.1 C
New York
Friday, October 7, 2022
Home Kerala വിദേശ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയകേസിലെ പ്രധാന പ്രതി പിടിയിൽ

വിദേശ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയകേസിലെ പ്രധാന പ്രതി പിടിയിൽ

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കേന്ദ്രീകരിച്ച് വിദേശ ജോലി വാഗ്ദാനം ചെയ്തും വിസ വാഗ്ദാനം ചെയ്തും കോടികൾ തട്ടിയകേസിലെ പ്രധാന പ്രതി യെ മലപ്പുറം പോത്തുകൽ പൊലീസ് ബാംഗ്ലൂരിൽ നിന്നും പിടികൂടിയത് വളരെ സാഹസികമായി. കേസിലെ ഒളിവിൽ ആയിരുന്ന എറണാകുളം കോലഞ്ചേരി ഐക്കരകടമറ്റംതാഴത്തീൽ വീട്ടിൽ അജിത്ത് ജോർജ്ജ് പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡി.വൈ.എസ്.പി കെ.എം ദേവസ്യ,പോത്തുകൽ എസ് എച്ച് ഒ കെ.ശംഭുനാഥ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ വീണത്.കോട്ടയം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിന് ഇരയായവർ നിരവധി തവണ പരാതികൾ നൽകിയിട്ടും ഏറ്റുമാനൂർ പൊലീസ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന ഹാറ്റ് കോർപ്പറേറ്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന ഇടപെടുകൾ അന്വേഷണം നടത്താൻ തയ്യാറായില്ല.പീന്നിട് 2019ൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ ഹരിശങ്കർ ഐപിഎസിന് തട്ടിപ്പിന് ഇരയായവർ പരാതികൾ നൽകിയതിനെ തുടർന്നാണ് അന്വേഷണവും അറസ്റ്റും ഉണ്ടായത്.ഇതിൽ സ്ഥാപന ഉടമകളായ ദമ്പതികൾ അറസ്റ്റിലായി. കേസ് അട്ടിമറിക്കാൻ ഏറ്റുമാനൂർ പൊലീസ് ശ്രമിച്ചതിലാണ് കേസിലെ പ്രധാന പ്രതി ഒളിവിൽ പോയത് എന്ന് ആരോപണം ഉയർന്നിരുന്നു.പത്തനംതിട്ട,കോയിപ്രം, തിരുവനന്തപുരം മണ്ണന്തല,പാല്ലോട്, ഏറ്റുമാനൂർ, കുറവിലങ്ങാട്, കരിങ്കുന്നം, തൊടുപുഴ,ഉപ്പുതറ, വെള്ളത്തൂവൽ,കല്ലൂർക്കാട്,കുത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്ക് എതിരെ സമഗ്രാന്വേഷണം നടത്തിയിരുന്നീല്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കർശനമായ നടപടികളാണ് പ്രധാന പ്രതിയുടെ അറസ്റ്റിൽ എത്തിയത്.അന്വേഷണ സംഘത്തീൽ സീനിയർ സിപിഒമാരായ സി.എ മുജീബ്, അബ്ദുൽ സലിം, സുരേഷ് ബാബു, സിപിഒമാരായ ലിജീഷ്കൃഷ്ണൻ,സക്കീർ, ശ്രീകാന്ത്,എൻ.കെ അനീഷ് എന്നിവരായിരുന്നു.സംഘത്തീൻ്റെ മുൻകാല ഇടപാടുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഡോ. ശശി തരൂരിന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ പിന്തുണ: പ്രസിഡണ്ട് ലീല മാരേട്ട്

  തകർച്ചയുടെ പടുകുഴിയിൽ ആയ കോൺഗ്രസിനെ കരകയറ്റാൻ തരൂരിനു മാത്രമേ കഴിയൂ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ...

എം.എസ്. ബാബുരാജ് – ചരമദിനം

കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി...

പുരസ്കാരം

കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രധാന വൈദ്യനും പ്രധാന വൈദ്യോപദേഷ്ടാവുമായിരുന്ന ആര്യവൈദ്യൻ എസ്.വാരിയരുടെ സ്മരണാർഥം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ മികച്ച ഔട്ട് ഗോയിങ്ങ് വിദ്യാർഥിക്ക് ആര്യവൈദ്യശാല എല്ലാവർഷവും നൽകുന്ന ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്മെന്റിനും, എം.കെ.ദേവിദാസ്...

പാരമ്പര്യ താളിയോലകൾ കൈമാറും

കോട്ടയ്ക്കൽ. പാരമ്പര്യ ബാല ചികിത്സകനായിരുന്ന ക്ലാരി നീലകണ്ഠൻ നമ്പീശൻ (1878 - 1944) ഉപയോഗിച്ചിരുന്ന "അഷ്ടാംഗഹൃദയം", "ബാല ചികിത്സ" എന്നീ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്കു സ്വന്തം. അഷ്ടാംഗഹൃദയത്തിന്റെ താളിയോല സാധാരണ കാണാറുണ്ടെങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: