വിതുര പെൻവാണിഭ കേസിൽ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി സുരേഷ് കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി. 24 കേസുകളിൽ ഒന്നിലാണ് കോടതിയുടെ കണ്ടെത്തൽ. ബലാത്സംഗം ഒഴികെയുള്ള കേസാണ് പരിഗണിച്ചത്.
പെൺകുട്ടിയെ തടങ്കലിൽ പാർപ്പിക്കൽ,
മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യൽ,
വിലപ്പന നടത്തി,
വേശ്യാലയം നടത്തി എന്നീ വകുപ്പുകളിലാണ് കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയത്. ബലാത്സംഗ പ്രേരണ കുറ്റവും ചുമത്തിയിരുന്നു എങ്കിലും ഇത് നിലനിൽക്കില്ല എന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ നാളെ വിധിക്കും. കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ തുടരുകയാണ്
