വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വർഷം തടവ് ഒരു ലക്ഷത്തി ഒൻപതിനായിരം രൂപ പിഴ 372 കാഴ്ച വെക്കലിന് പത്ത് വർഷം കഠിന തടവ് 344 വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകൽ, തടവിൽ പാർപ്പിക്കൽ എന്നിവയ്ക്ക് 2 വർഷം തടവും 5000 പിഴയും അനാശാസ്യത്തിന് രണ്ട് വകുപ്പുകളിലായി 12 വർഷം തടവ് തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. *ആകെ പത്ത് വർഷം തടവ് അനുഭവിച്ചാൽ മതി* പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോ യി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ് . പെൺകു ട്ടിയെ 10 ദിവസത്തിലധികം തടങ്കലിൽ വച്ചു , മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി , ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയി രിക്കുന്നത് . അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ 1995 നവംബർ 21 നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാം പ്രതി സുരേഷിന് കൈമാറി എന്നതാണ് കേസ്. പെൺകുട്ടിയെ തടങ്കലിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 24 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.