17.1 C
New York
Monday, December 4, 2023
Home Kerala വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം; രമേശ് ചെന്നിത്തല ടിക്കാറാം മീണക്ക് വീണ്ടും...

വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം; രമേശ് ചെന്നിത്തല ടിക്കാറാം മീണക്ക് വീണ്ടും കത്ത്  നല്‍കി.

വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം; രമേശ് ചെന്നിത്തല ടിക്കാറാം മീണക്ക് വീണ്ടും കത്ത്  നല്‍കി.

പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തിലും,  ശേഖരണത്തിലും, സൂക്ഷിക്കുന്ന കാര്യത്തിലും വലിയ  വീഴ്ചകള്‍ സംഭവിച്ചുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍  ഇവയുടെ വിശദവിവരങ്ങള്‍  പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി.  

ആകെ  വിതരണം ചെയ്ത പോസ്റ്റല്‍  ബാലറ്റുകള്‍, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍, എണ്‍പത്  വയസിന് മുകളില്‍ ഉള്ള മുതിര്‍ന്ന  പൗരന്‍മാര്‍ക്ക്  വിതരണം  പോസ്റ്റല്‍ ബാലറ്റുകള്‍, അവയില്‍ എത്ര എണ്ണത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങള്‍ പുറത്ത് വിടണമെന്നാണ്  പ്രതിപക്ഷ നേതാവ്  തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണവുമായി   ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍   കഴിഞ്ഞ ദിവസം  രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് കത്ത് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്   ഇന്ന് വീണ്ടും മറ്റൊരു കത്ത് നല്‍കിയത്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...

അവഹേളനം: കേസ്

കോട്ടയ്ക്കൽ. മണ്ഡലകാലത്തെയും അയ്യപ്പഭക്തരെയും സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ കോട്ടയ്ക്കലിലെ സിഐടിയു നേതാവ് മാന്തൊടി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി മണ്ഡലം സെക്രട്ടറി ചെറുകര വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞമാസം 18ന് സമൂഹമാധ്യമത്തിൽ വന്ന...

ഡാലസ് വെടിവെപ്പിൽ ഒരു വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ഡാളസ്: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കുകിഴക്കൻ ഡാളസിൽ നടന്ന വെടിവയ്പിൽ നാല് പേർ മരിക്കുകയും ഒരു കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ...

ഞായറാഴ്ച ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടതായി പെന്റഗൺ

വാഷിംഗ്‌ടൺ ഡി സി: ചെങ്കടലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകൾ ഞായറാഴ്ച  ആക്രമിക്കപ്പെട്ടതായി പെന്റഗൺ. "യുഎസ്എസ് കാർണി, ചെങ്കടലിലെ വാണിജ്യ കപ്പലുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും  റിപ്പോർട്ടുകൾ വരുന്നു. യുഎസ് യുദ്ധക്കപ്പൽ ചെങ്കടലിൽ...
WP2Social Auto Publish Powered By : XYZScripts.com
error: