17.1 C
New York
Thursday, September 23, 2021
Home Kerala വിഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടിയ ശേഷം സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടുന്ന സംഘത്തിൻ്റെ പ്രവർത്തനം...

വിഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടിയ ശേഷം സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടുന്ന സംഘത്തിൻ്റെ പ്രവർത്തനം വ്യാപകം

അപരിചിത നമ്പറുക ളിൽനിന്നുള്ള വാട്സാപ്, ഫെയ്സ് ബുക് മെസഞ്ചർ വീഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസിൻ്റെ മുന്നറിയിപ്പ് വിഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടിയ ശേഷം സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടുന്ന സംഘത്തിൻ്റെ പ്രവർത്തനം വ്യാപകം വാട്സാപ് അല്ലെങ്കിൽ ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോൾ ആണ് ആദ്യം ഫോണിലേക്ക് വരുക. കോൾ എടുത്താൽ നഗ്നദൃശ്യം ആവും കാണിക്കുക. ഫോൺ എടുക്കുന്ന വ്യക്തി അതു കാണുന്നതടക്കമുള്ള സ്ക്രീൻ ഷോട്ടുകളോ വിഡിയോയോ പകർത്തുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത് . സ്ത്രീയാണ് ഫോൺ എടുക്കുന്നതെങ്കിൽ പുരുഷന്റെ ദൃശ്യമാണു കാണിക്കുക . പുരുഷനെയാണു ലക്ഷ്യമിടുന്നതെ ങ്കിൽ തിരിച്ചും. തുടർന്ന് സ്ക്രീൻ ഷോട്ട് തട്ടിപ്പിന് ഇരയായ വ്യക്തിക്കു തന്നെ സ്ക്രീൻ ഷോട്ട് അയച്ചുകൊടു ത്തു പണം ആവശ്യപ്പെടും. പണം നൽകാൻ വിസമ്മതിച്ചാൽ ബന്ധുക്ക ളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫെയ്ക് ബുക് മെസഞ്ചറിലേക്കോ ദൃശ്യങ്ങൾ അയച്ചുകൊടുക്കും ഇരയാകുന്ന വ്യക്തിയുടെ ഫേസ് ബുക്ക് അക്കൗണ്ട് പരിശോധിച്ച് ഫോട്ടോകളും, മറ്റ് വിവരങ്ങൾ എടുത്തശേഷമാവും തട്ടിപ്പ് ആരംഭിക്കുക പണം കൊടു ത്താൽ കൂടുതൽ പണം വേണമെ ന്ന ആവശ്യമുയരുകയാണ് പതിവ് . തുടർച്ചയായി പണം നൽകിയ ശേഷമാണു പല രും പരാതി നൽകുന്നതെന്ന് പൊലീസ് പറയുന്നു. ഇത്തരം ചതിയിൽ പെടുന്ന വ്യക്തി മാനസികമായി തളർന്നു പോകാതെ ഉടൻ തന്നെ സൈബർ പോലീസിനെ വിവരം അറിയിക്കുകയാണ് വേണ്ടത്. ഉത്തരേന്ത്യയിലെടുത്ത ഫോൺ നമ്പറുകളിൽനിന്നാണു കോളുകളെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പുകാരെ കണ്ടെത്താനള്ളതീവ്ര ശ്രമത്തിലാണ് പോലീസ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊവിഡ് മുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തില്‍ ഒരു മരണം കൂടി.

മലപ്പുറം വണ്ടൂര്‍ സ്വദേശി അഹമ്മദ് കുട്ടി എന്ന എഴുപത്തിയഞ്ചുകാരനാണ് കോഴിക്കോട് മെഡി. കോളേജില്‍ വച്ച് മരിച്ചത്. ഇതോടെ നാല് മാസത്തിനകം ബ്ലാക്ക് ഫംഗസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പത്ത് ആയി....

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....
WP2Social Auto Publish Powered By : XYZScripts.com
error: