പാണക്കാട് കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്
ഘടക കക്ഷിയുടെ നേതാവിനെ കണ്ടത് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായം പറയുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ലീഗിനെയും ജമാഅത്തിനെയും വേര്‍തിരിച്ച് പറയേണ്ടതായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. രണ്ട് പാര്‍ട്ടികളെയും ഒരുപോലെ കാണുക എന്നത് സിപിഎമ്മിന്റെ നയമല്ല എന്ന ഓര്‍മ്മപ്പെടുത്തലും സിപിഎമ്മിന്റെ സെക്രട്ടേറിയറ്റിലുണ്ടായി.