വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോഗ്രാഫി പുരസ്‌കാരം മാധ്യമം ദിനപത്രത്തിലെ മുസ്തഫ അബൂബക്കറിന് സമ്മാനിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജീത്തു ജോസഫ് പുരസ്ക്കാരം സമ്മാനിച്ചു. മാതൃഭൂമി കോട്ടയ്ക്കല്‍ യൂണിറ്റിലെ ഫോട്ടോ ജേണലിസ്റ്റ് അജിത്ത് ശങ്കരനും, മലയാള മനോരമ കോട്ടയം യൂണിറ്റിലെ ഹരിലാലും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹമായി. പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെയുഡബ്‌ള്യൂജെ ട്രസ്റ്റാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഹിന്ദു ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫർ എസ് ഗോപകുമാർ, മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം കോഴ്സ് കോഡിനേറ്റർ ലീൻ തോബിയാസ്, മംഗളം ചീഫ് ന്യൂസ് എഡിറ്റർ ഇ .പി ഷാജുദീൻ എന്നിവർ ജൂറി ആയിട്ടുള്ള കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. എഴുത്തുകാരനും, മലയാള മനോരമ ലീഡർ എഡിറ്ററുമായ കെ.ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി കോട്ടയം പ്രസ് ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി എസ്. സനൽ കുമാർ, ട്രഷറർ ദിലീപ് പുരയ്ക്കൻ എന്നിവരും യോഗത്തിൽ സംസാരിച്ചു .