17.1 C
New York
Saturday, March 25, 2023
Home Kerala വാർട്സ് ആപ്പ് സന്ദേശമയച്ച ശേഷം യുവ ബിസിനസുകാരൻ ആത്മഹത്യ ചെയ്തു

വാർട്സ് ആപ്പ് സന്ദേശമയച്ച ശേഷം യുവ ബിസിനസുകാരൻ ആത്മഹത്യ ചെയ്തു

മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന്‍ ചന്ദ്രശേഖര്‍ഷെട്ടി (38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ പബ്ലിസിറ്റി സ്ഥാപന ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് ചന്ദ്രശേഖര്‍ ഷെട്ടിയെ ഓഫീസില്‍ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഇളയ സഹോദരന്‍, ചന്ദ്രശേഖറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രശേഖരഷെട്ടിയുടെ മരണം ആത്മഹത്യയാണെന്നും ഇതിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

വൈകിട്ട് 4 മണിക്ക് അദ്ദേഹം അയച്ച വാട്സ് ആപ് സന്ദേശം പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുന്നു:’നല്ല ആളുകളെ ഒരിക്കലും പരീക്ഷിക്കരുത്. അവരെ വാക്കുകളാല്‍ വേദനിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ല, പകരം അവരില്‍ പലരും ജീവിതം അവസാനിപ്പിക്കും’ ഇപ്രകാരമാണ് കന്നഡഭാഷയിലെ വാട്സ് ആപ് സന്ദേശം. അവിവാഹിതനാണ് ചന്ദ്രശേഖര്‍ ഷെട്ടി. മംഗളൂരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാട്സ് ആപ് സന്ദേശത്തിൻ്റെ പൊരുൾ തേടിക്കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ.

ഡാളസ്: മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5...

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

ഫിലഡൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ...

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ്...

വുമൺ ഓഫ് ദ ഇയർ’ ബഹുമതി യുടി ഓസ്റ്റിൻ പ്രൊഫസർക്ക്

ഓസ്റ്റിൻ, ടെക്സസ് - യുഎസ്എ ടുഡേയുടെ അഭിമാനകരമായ വാർഷിക "വുമൺ ഓഫ് ദ ഇയർ" ബഹുമതികൾ പ്രഖ്യാപിച്ചു, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും അവാർഡ് നേടിയ ചരിത്രകാരിയുമായ മോണിക്ക മുനോസ് മാർട്ടിനെസാണ്...
WP2Social Auto Publish Powered By : XYZScripts.com
error: