17.1 C
New York
Saturday, May 21, 2022
Home Kerala വാഹനാപകടത്തിൽ പരിക്കേറ്റ നവവധു മരിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ നവവധു മരിച്ചു.

കിളിമാനൂര്‍: ഭർത്താവിൻ്റെ വീട്ടിലേക്ക് പോകവേ ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന നവവധു മരിച്ചു. കിളിമാനൂര്‍ പോങ്ങനാട് ശ്രീധര്‍ വിലാസത്തില്‍ എസ്.വിജയന്റെ മകള്‍ ലക്ഷ്മി (28) ആണ് മരിച്ചത്.ഭര്‍ത്താവ് റിജു ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.

വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. രണ്ടു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.ഞായറാഴ്ച വൈകിട്ട് 5.45 നാണ് സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്ക് സമീപം അപകടമുണ്ടായത്.

നിലമേല്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ അമിത വേഗയിലെത്തി എതിരെ വന്ന മറ്റൊരു കാറിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് എതിര്‍ വശത്ത് കൂടി വരികയായിരുന്ന ബൈക്കില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച്‌ വീണു.

ഇരുവരുടെയും തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റിരുന്നു. ഭര്‍ത്താവ് റിജുവിന്റെ മടത്തറയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

അറിവിൻ്റെ മുത്തുകൾ -(11) – നഗ്നപാദരായി നടക്കുന്നതിൻ്റെ ശാസ്ത്രീയത

  നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിലെല്ലാം ശാസ്ത്രീയവശ ങ്ങളുമുണ്ട്. അതിൽ ഒന്നാണ് നഗ്നപാദരായി കുറച്ചെങ്കിലും നടക്കുക. അതും അതിരാവിലെ യായൽ കൂടുതൽ നന്നായി. അതുപോലെ മറ്റൊന്ന് ശൗചം...

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. “ശബ്ദങ്ങള്‍”:- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

മലയാള സാഹിത്യത്തിലെ നിത്യഹരിത സാന്നിദ്ധ്യമായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ശബ്ദങ്ങള്‍ .ബേപ്പൂർസുല്‍ത്താനെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ ബാല്യകാലസഖിയോ പാത്തുമ്മയുടെ ആടോ ഉപ്പുപ്പായ്ക്ക് ഒരാനെണ്ടാര്‍ന്നു ഒക്കെയാണ് എല്ലാവരുടെയും ശ്രദ്ധ പതിയാറുള്ളത് .എന്നാല്‍...

സുവിശേഷ വചസ്സുകൾ – (8) ✍പ്രൊഫസർ എ. വി. ഇട്ടി

  പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4: 14-16) " അതുകൊണ്ട് കരുണ ലഭിപ്പാനും, തത്സമയത്തു സഹായത്തിനുള്ള കൃപ ലഭിപ്പാനുമായി, നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക" (വാ.16). " യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ. 7:7): ഇതാണു...

മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം

എല്ലാവർക്കും നമസ്കാരം വേനലവധി എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മൂത്തു പഴുത്ത മാമ്പഴവും ചക്കപ്പഴവുമല്ലേ. വിഷമയമില്ലാത്ത മാമ്പഴത്തിന്റെ രുചിയോർമ്മകൾ മനസ്സിൻ്റെ ചെപ്പു തുറന്നു പുറത്തേക്കു ചാടുന്നു. തിങ്ങിനിറഞ്ഞു കായ്ക്കുന്ന അഞ്ചു മാവുകൾ വീട്ടിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: