വാഹനാപകടത്തിൽ എസ് ഐ മരിച്ചു
ദേശീയപാതയിൽ
ചേർത്തല തുറവൂരിലുണ്ടായ വാഹനാപകടത്തിൽ
തോപ്പുംപടി സ്റ്റേഷനിലെ
എസ് ഐ മരിച്ചു. ചേർത്തല
പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ്
കൈതാത്ത്ചിറ രാജീവ്(53)
ആണ് മരിച്ചത്.
തുറവൂർ എൻ സി സി കവലയ്ക്ക് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയാണ്
അപകടമുണ്ടായത്. രാജീവ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്കപ്പ് വാൻ
ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജീവിനെ തുറവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.