17.1 C
New York
Thursday, January 20, 2022
Home Kerala വാഹനാപകടത്തില്‍ മരിച്ച ഗായികയും, നര്‍ത്തകിയുമായ മഞ്ജുഷയുടെ പിതാവ് മോഹന്‍ ദാസ് വാഹനാപകടത്തില്‍ മരിച്ചു

വാഹനാപകടത്തില്‍ മരിച്ച ഗായികയും, നര്‍ത്തകിയുമായ മഞ്ജുഷയുടെ പിതാവ് മോഹന്‍ ദാസ് വാഹനാപകടത്തില്‍ മരിച്ചു

വാഹനാപകടത്തില്‍ മരിച്ച ഗായികയും, നര്‍ത്തകിയുമായ മഞ്ജുഷയുടെ പിതാവ് മോഹന്‍ ദാസ് വാഹനാപകടത്തില്‍ മരിച്ചു മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം . പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. മോഹന്‍ ദാസ് സഞ്ചരിച്ച വാഹനത്തിന്റെ പിന്നില്‍ ബൊലോറോ പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു . 2018 ലാണ് വാഹനാപകടത്തില്‍പ്പെട്ട് ഗായിക മഞ്ജുഷ മോഹന്‍ദാസ് മരിച്ചത് . എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ.

COMMENTS

1 COMMENT

  1. ദാരുണമായ സംഭവം. ഏറെ ഇഷ്ടപ്പെട്ടിരുന്ന ഗായികയും നർത്തകിയുമായിരുന്നു മഞ്ജുഷ. ആ മരണം വല്ലാതെ വേദനിപ്പിച്ചിരുന്നു ഇപ്പോൾ പിതാവിനും അതേ ദുര്യോഗം. പ്രണാമം …

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍; പകര്‍പ്പ് വേണമെന്ന് ദിലീപ്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂര്‍ണമായ റിപ്പോര്‍ട്ട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും വ്യക്തമാക്കിയാണ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്...

ഫിയക്കോന വെബിനാര്‍ ജനു 24 ന്, മുഖ്യ പ്രഭാഷണം ഡോ പ്രമോദ് റഫീഖ്‌

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനു 24 നു തിങ്കളാഴ്ച (ഈസ്റ്റേണ്‍ സമയം ) വൈകീട്ട് എട്ടിന് "ബിസിനെസ്സ് ഈസ് കോളിംഗ്' എന്ന...

ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 3 ലക്ഷം കടന്നു.

രാജ്യത്ത് കൊവിഡ് -19 രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി....
WP2Social Auto Publish Powered By : XYZScripts.com
error: