വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി
പുനര്‍വിചാരണ നടത്തണമെന്നുള്ള സര്‍ക്കാരിന്റെ ഹർജി പരിഗണിച്ചാണ് വിധി. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്ന് അറിയിച്ചിരുന്നു. പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുട്ടികളുടെ രക്ഷിതാക്കളും ഹര്‍ജി നല്‍കിയിരുന്നു.
തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്.
2017 ജനുവരിയിലാണ് 13 ഉം 9 ഉം വയസുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അന്വേഷണത്തില്‍ ബലാത്സംഗത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി കുറ്റ വിമുക്തരാക്കുകയാരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയടക്കം 5 പ്രതികളാണ് കേസിലുള്ളത്.