വാട്സാപ്പിലും വാട്സാപ്പ് കോളുകളിലും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ എന്നപേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും അടിസ്ഥാനമില്ല
നിങ്ങളുടെ മെസേജുകള്‍ സര്‍ക്കാര്‍ കണ്ടു, എല്ലാ കോളുകളും റെക്കോഡ് ചെയ്യപ്പെടും എന്നൊക്കെയാണ് വ്യാജ സന്ദേശങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും പ്രചരിക്കുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫാക്‌ട് ചെക്ക് വിഭാഗം നേരത്തേതന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാളെ മുതല്‍ വാട്സ്‌ആപ്പ് നും വാട്സ്‌ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും….
എന്ന രീതിയില്‍ വാട്സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേര്‍ ഈ പേജിലേക്ക് മെസ്സേജ് അയക്കുന്നുണ്ട്. ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാക്‌ട് ചെക്ക് വിഭാഗമായ PIB Fact Check നേരത്തെ തന്നെ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് കാണുക.
https://twitter.com/PIBFactCheck/status/1355082402066907141
ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴാതിരിക്കുക. പ്രചരിപ്പിക്കാതിരിക്കുക.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം:
നാളെ മുതല്‍ വാട്സ്‌ആപ്പ് നും വാട്സ്‌ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ (വോയിസ് ആന്‍ഡ് വീഡിയോ കാള്‍ )
- എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും.
- എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.
- വാട്സ്‌ആപ്പ്, ഫേസ്ബുക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.
- ഫോണ്‍ മിനിസ്ട്രി സിസ്റ്റംത്തോട് കണക്‌ട് ചെയ്യപ്പെടും.
- അനാവശ്യ മെസ്സേജുകള്‍ ആര്‍ക്കും സെന്റ് ചെയ്യരുത്.
- സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്ബോള്‍ കുട്ടികളോടും മുതിര്‍ന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാന്‍ പറയുക.
- ഗവണ്‍മെന്റ് നോ പ്രൈംമിനിസ്റ്റര്‍ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് എതിരെയും ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ സോഷ്യല്‍ മീഡിയയില്‍ ഇടുകയോ ചെയ്യാതിരിക്കുക.
- രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകള്‍ ഈ അവസ്ഥയില്‍ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവര്‍ത്തിയാണ്. വാറണ്ടില്ലാതെ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ചാന്‍സുണ്ട്.
- സീരിയസ് ആയിട്ടുള്ള സൈബര്‍ക്രൈം ഒഫന്‍സ് ആയി ഇത് കണക്കാക്കുകയും കണക്കാക്കുന്നതാണ്.
- എല്ലാ ഗ്രൂപ്പ് മെമ്ബേഴ്സും മോഡറേറ്റര്‍സും സീരിയസായി എടുക്കേണ്ടതാണ്
- ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക