വാട്ടർ കണക്ഷൻ കുടിശിഖനിവാരണത്തിനും, കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിനും മാർച്ച് 31 വരെ സൗകര്യമൊരുക്കി ജല അതോറിട്ടി
കേരള ജല അതോറിറ്റി പി. എച്ച് സബ് ഡിവിഷൻ
പരിധിയിലുള്ള ഉപഭോക്താക്കൾക്ക് കുടിശ്ശിക അടച്ച്
തീർക്കുവാനും,കേടായ മീറ്റർ മാറ്റി സ്ഥാപിക്കുവാനും
സൗകര്യമൊരുക്കുന്നു.
ഈ മാസം 31 വരെ ഇതിനായുള്ള സമയം ഉണ്ടായിരിക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു
ഈ സമയ പരിധിക്ക് ശേഷം കുടിശ്ശിക
ഉള്ളവരുടെ വാട്ടർകണക്ഷൻ വിച്ഛേദിക്കുന്നതിനും നടപടികൾ കൈക്കൊള്ളുമെന്നു അധികൃതർ അറിയിച്ചു.
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നാളെ (28.03.2021-ഞായർ) ജല അതോറിറ്റിയുടെ കോട്ടയം ഓഫീസ് തുറന്നു പ്രവർത്തിക്കും.