വാഗ്ദാനമല്ല വാക്കാണ് തരുന്നത് ‘അൽഫോൺസ് കണ്ണന്താനം ‘
കാഞ്ഞിരപ്പള്ളി: പല ജനപ്രതിനിധികളും പറയും പോലെ താൻ വാഗ്ദാനമല്ല തരുന്നത് നടപ്പാക്കും എന്നുള്ള വാക്കാണ് തരുന്നത്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നടപ്പാക്കുവാൻ ശ്രമിക്കും എന്ന് പല സ്ഥാനാർത്ഥികളും വേദികളിൽ പറയുന്നതേ
നമ്മൾ കേട്ടിട്ടുള്ള എന്നാൽ എനിക്ക് അത് നടപ്പിൽ വരുത്തുവാൻ സാധിക്കും കണ്ണന്താനം
പറഞ്ഞു.
ചിറക്കടവ് പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടന്ന സ്വീകരണ ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.ജില്ലാ പ്രസിഡൻറ് അഡ്വ.നോബിൾ മാത്യു, വൈസ് പ്രസിഡൻ്റ് വി.എ ൻ. മനോജ്, സെൽ കോർഡിനേറ്റർ കെ.ജി.കണ്ണൻ, കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് കെ.വി.നാരായണൻ, റ്റി.ബി.ബിനു, വൈശാഖ് എസ്.നായർ, ഹരിലാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



