17.1 C
New York
Sunday, October 24, 2021
Home Kerala വാക്‌സിന്‍ വിതരണത്തിലൂടെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

വാക്‌സിന്‍ വിതരണത്തിലൂടെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രി


വാക്‌സിന്‍ വിതരണത്തിലൂടെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വാക്‌സിന്‍ വിതരണത്തിലൂടെ സാംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വാക്സിന്‍ സ്വീകരിക്കുന്നതിന് ഭയത്തിന്റെ ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിച്ചാലും നിലവിലെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഈ മാസം 16 ന് തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാകും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാനം പൂര്‍ണ സജ്ജമാണ്. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്കായിക്കും വാക്സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണനയെന്നും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും, 28 ദിവസം കഴിഞ്ഞുള്ള രണ്ടാം ഡോസും നിര്‍ബന്ധമാണ്. ഭയപ്പെടേണ്ട തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിനുള്ള കൊവിഡ് വാക്‌സിന്‍ ഇന്നലെ തന്നെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചിരുന്നു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ശില്പശാലയും സംഘടിപ്പിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നയന്‍താര നിര്‍മ്മിച്ച ‘കൂഴങ്ങള്‍’; ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി തമിഴില്‍ നിന്ന്.

കൊല്‍ക്കത്ത: നടി നയന്‍താരയും വിഗ്നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ‘കൂഴങ്ങള്‍’ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നു. പി.എസ്. വിനോദ് രാജാണ് ‘കൂഴങ്ങള്‍’ സംവിധാനം ചെയ്തിരിക്കുന്നത്. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം...

കിളിമാഞ്ചാരോ കൊടുമുടി കീഴടക്കി നടി നിവേദ തോമസ്.

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നിവേദ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു. വടക്ക്...

ഡൽഹി രഞ്ജിത് നഗറിൽ; 6വയസ്സുകാരി ബലാത്സംഗത്തിനിരയായി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ ഡൽഹി രഞ്ജിത് നഗറിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ഒരുലംഗറിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നിലവിൽ പെൺകുട്ടി റാം മനോഹർ ലോഹ്യ...

വള്ളത്തോൾ നാരായണമേനോൻ

സ്വാതന്ത്ര്യബോധത്തിന്റെയുംദേശീയതയുടെയും കവിയായിഅറിയപ്പെടുന്ന വള്ളത്തോൾ 1878-ൽജനിച്ചു. ചിത്രയോഗം മാഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധൻ,ശിഷ്യനും മകനും, സാഹിത്യമഞ്ജരിപതിനൊന്നു ഭാഗങ്ങൾ തുടങ്ങിയവരചനകൾ. 1958 -ൽ അന്തരിച്ചു. “കുട്ടിയും കിഴവനുമാഢ്യനും ദരിദ്രനുംവിഡ്ഢിയും വിരുതനും,വിപ്രനും പറയനുംസർവരുമൊരേമട്ടിൽസാദ്വന്നസത്വസ്ത്രാദിസംതൃപ്തമായിട്ടെന്നുസംഹ്ലാദം വിഹരിക്കുംഅന്നല്ലേ, നമുക്കോണം'' ഓണം “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു...
WP2Social Auto Publish Powered By : XYZScripts.com
error: