17.1 C
New York
Wednesday, September 22, 2021
Home Kerala വാക്സിനേഷന്‍; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

വാക്സിനേഷന്‍; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

വാക്സിനേഷന്‍; വ്യാജ സന്ദേശങ്ങള്‍പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോട്ടയം:കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

വാക്സിനേഷന്‍, ബുക്കിംഗ് ആരംഭിക്കുന്ന സമയം, സ്പോട്ട് രജിസ്ട്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് സ്പോട്ട് രജിസ്ട്രേഷനുവേണ്ടി ആളുകള്‍ എത്തുന്നത് പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കിനു കാരണമാകുകയും ആരോഗ്യവകുപ്പ് ജീവനക്കാരുടെ കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

വാക്സിനേഷന്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ജില്ലാ കളക്ടറുടെയും(www.facebook.com/collectorkottayam) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും(www.facebook.com/diokottayam) ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റു ചെയ്യുകയും മാധ്യമങ്ങള്‍ മുഖേന അറിയിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

വ്യാജ സന്ദേശങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സൈബര്‍ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...

നാടൻ കോഴി ചിക്കൻ പിരട്ട്

ചേരുവകൾ :1.ചിക്കൻ -1.1/2 കിലോ2.മുളകുപൊടി - 6സ്പൂൺ3.മഞ്ഞൾപൊടി -1സ്പൂൺ4.മല്ലിപൊടി -4 സ്പൂൺ5.ഗരം മസാല പൊടി - 4സ്പൂൺ6.പൊതിയിന ഇല -1 പിടി7.രംഭഇല -1പിടി8.കടുക് -2സ്പൂൺ9.ഇഞ്ചി -1കഷ്ണം10.വെളുത്തുള്ളി -5 അല്ലി11.പച്ചമുളക് -4 എണ്ണം12.കറിവേപ്പില -1...

വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിന സ്മരണ.(ലേഖനം)

വിശ്വമഹാ ഗുരുവും സാമൂഹിക പരിഷ്കാർത്താവും, ചിന്തകനും, സന്യാസിവര്യനും, ദാർശനികനുമായ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം സെപ്റ്റംബർ 21 (കന്നി 5) ന് ആചരിക്കുന്നു. സർവ്വസംഗപരിത്യാഗികളായ സന്യാസിമാരുടെ ദേഹ വിയോഗത്തിനെ സമാധി എന്ന്‌വിശേഷിപ്പിക്കുന്നു. പഞ്ചഭൂതങ്ങളാൽ...

ദൈവ സംരക്ഷണം (ബാലകഥ)

കല്യാണി അമ്മയുടെ കൊച്ചുമകളാണ് എട്ടാംതരത്തിൽ പഠിക്കുന്ന രശ്മി രാജ്. അവൾ മുത്തശ്ശിക്കൊപ്പമാണ് ഉറങ്ങുക. മുത്തശ്ശി അവൾക്ക് കഥകളും നാട്ടു ചരിത്രങ്ങളും പറഞ്ഞു കൊടുക്കും.രശ്മിയുടെ ചില ചോദ്യങ്ങൾക്ക് മറുപടി പറയാനും മുത്തശ്ശി ഈ സമയം ഉപയോഗിക്കാറുണ്ട്. പതിവ്...
WP2Social Auto Publish Powered By : XYZScripts.com
error: