മലപ്പുറത്ത് എടക്കരയിൽ വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച ഉടമ അറസ്റ്റിൽ.
കരുനെച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃഗസ്നേഹികളുടെ സംഘടന സാലി കണ്ണന്റെ നേതൃത്വത്തില്‍ എടക്കര പോലീസിൽ പരാതി നല്‍കിയിരുന്നു.
ഇആര്‍എഫ് പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും സേവ്യര്‍ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശനിയാഴ്ചയാണ് വളർത്തു നായയോട് ഉടമ ക്രൂരത കാട്ടിയത്. നായയെ മൂന്ന് കിലോമീറ്ററോളം സ്കൂട്ടറിന്റെ പിന്നിൽ കെട്ടിവലിച്ചു. വൈകുന്നേരം നാലോടെയായിരുന്നു സംഭവം.