17.1 C
New York
Monday, November 29, 2021
Home Kerala വയോധികയെ കൈകൾ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ മൂന്നുപേരേക്കൂടി പന്തളം പോലീസ് അറസ്റ്റു ചെയ്തു.

വയോധികയെ കൈകൾ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ മൂന്നുപേരേക്കൂടി പന്തളം പോലീസ് അറസ്റ്റു ചെയ്തു.

വയോധികയെ കൈകൾ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ മൂന്നുപേരേക്കൂടി പന്തളം പോലീസ് അറസ്റ്റു ചെയ്തു.

സഹോദരങ്ങളായ മലയാലപ്പുഴ താഴം ചേറാടി ലക്ഷംവീട് കോളനിയിൽ സിജി ഭവനത്തിൽ സുഗുണൻ എന്ന സിജു(28), അനുജൻ സുനിൽ രാജേഷ്(25), തോന്നല്ലൂർ ആനന്ദവിലാസത്തിൽ എസ്.ആദർശ്(30)എന്നിവരാണ് പിടിയിലായത്.

കടയ്ക്കാട് ഉളമയിൽ വീട്ടിൽ റാഷിക്കിനെ(19) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കടയ്ക്കാട് പനയറയിൽ ശാന്തകുമാരിയെ(72)കെട്ടിയിട്ട് മോഷണം നടത്തിയകേസിലാണ് അറസറ്റ്.

ജൂലായ് 20-ന് പകൽ 12 മണിയോടെ വാഴയില വെട്ടാൻ എന്ന വ്യാജേന വീട്ടിലെത്തിയ മൂന്നുപേരിൽ രണ്ട് യുവാക്കൾ ചേർന്നാണ് ശാന്തകുമാരിയെ കൈകൾ ബന്ധിച്ച് കവർച്ച നടത്തിയത്.

മോഷ്ടാക്കൾക്ക് പത്തനംതിട്ട കുമ്പഴയിലുള്ള വർക്‌ഷോപ്പിലും മദ്യശാലകളിൽവെച്ചും ഉള്ള പരിചയമാണ്.

മോഷണത്തിലെ സൂത്രധാരൻ തോന്നല്ലൂർ സ്വദേശിയായ ആദർശ് ആണെന്ന് പോലീസ് പറഞ്ഞു.

കടയ്ക്കാട്ട് ഒറ്റയ്ക്കു താമസിക്കുന്ന ഒരു വയോധികയുണ്ടെന്നും ഇവിടെ മോഷണം നടത്താമെന്നും പറയുകയും ദിവസവും സമയവും എല്ലാം തീരുമാനിച്ചതും ആദർശാണ്.

ഓട്ടോറിക്ഷയിൽ കടയ്ക്കാട് ക്ഷേത്രത്തിനു സമീപമെത്തിയ സിജുവും സുനിൽരാജേഷും ബൈക്കിലെത്തിയ മറ്റ് രണ്ട് പ്രതികളും ചേർന്ന് ആറ്റുതീരത്തെത്തി മദ്യപിച്ചശേഷം ആദർശ് തന്റെ ബൈക്കിലാണ് ഇവരെ വീടിനു സമീപം എത്തിച്ചത്. മോഷണശേഷം തിരികെ ഓട്ടോയ്ക്ക് സമീപം എത്തിച്ചതും ആദർശാണ്.
അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെയും മോഷണസ്ഥലത്തെത്തിച്ചശേഷം ആദർശ് തിരിച്ചറിയാതിരിക്കാനായി വീട്ടിൽ നിന്നും മാറിനിന്നു. മൂന്നുപേരും വീട്ടിലെത്തുകയും റാഷിക്ക് കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളം കുടിച്ചശേഷം റാഷിക്കും മാറിനിന്നു. സിജുവും സുനിൽ രാജേഷും ചേർന്നാണ് ശാന്തകുമാരിയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചത്.
മോഷ്ടിച്ച മൂന്നു പവനിൽ ഒരുഭാഗം കോഴഞ്ചേരി തെക്കേമലയിലെയും പത്തനംതിട്ട ആനപ്പാറയിലെയും ധനകാര്യ സ്ഥാപനങ്ങളിൽ പണയംവെച്ചും ബാക്കി സ്വർണം വിൽക്കുകയും ചെയ്തു കിട്ടിയ തുകയിൽ 22000 രൂപാ ആദർശിന് നൽകി. മോഷ്ടിച്ച 8000 രൂപ ചെലവഴിച്ചു. റാഷിക്കിന് പണം പിന്നീട് നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും
പത്തനംതിട്ട, അടൂർ, പെരുനാട്, ചിറ്റാർ, നൂറനാട് തുടങ്ങിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പത്തിലധികം മോഷണക്കേസുകളിലെ പ്രതിയാണ് സുനിൽ രാജേഷെന്ന് പോലീസ് പറഞ്ഞു. സഹോദരൻ സിജു പല കേസുകളിലും പങ്കാളിയായിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടിരുന്നില്ല. അറസ്റ്റിലായ റാഷിക്ക് റിമാൻഡിലാണ് മറ്റ് മൂന്നു പേരെയും അടൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി.
ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദ്ദേശപ്രകാരം ഡി വൈ.എസ്.പി. ആർ.ബിനു, പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ, എസ്.ഐ. ബി.എസ്.ശ്രീജിത്ത്, ക്രൈം വിഭാഗം എസ്.ഐ. സി.കെ.വേണു, എ.എസ്.ഐ. ജി.അജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ വി.എസ്.ശരത്ത് എൻ.കൃഷ്ണദാസ്, സന്ദീപ്, ജി.സുധാഷ്, പി.എം.രാജേഷ്, ജി.മനോജ്, സി.എസ്.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: