17.1 C
New York
Wednesday, November 30, 2022
Home Kerala വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു.

വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു.

Bootstrap Example

പന്തളത്ത് പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു.

പന്തളം നഗരസഭയിലെ ഏഴാംവാർഡിൽ കരയ്ക്കാട് ശാന്തകുമാരിയെ കെട്ടിയിട്ടാണ് രണ്ട് യുവാക്കൾ കവർച്ച നടത്തിയത്.

ശാന്തകുമാരി അണിഞ്ഞിരുന്ന മൂന്നരപ്പവന്റെ സ്വർണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 8000 രൂപയുമാണ് മോഷണം പോയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലേക്ക് വാഴയില വെട്ടാനെന്ന വ്യാജേനയാണ് രണ്ട് യുവാക്കൾ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇല വെട്ടാൻ കത്തിയും ആവശ്യപ്പെട്ടു. തുടർന്ന് കത്തി എടുക്കാനായി ശാന്തകുമാരി അടുക്കള ഭാഗത്തുകൂടെ വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ യുവാക്കളും ഇവരെ പിന്തുടരുകയായിരുന്നു. വീട്ടിനുള്ളിൽവെച്ച് യുവാക്കൾ ശാന്തകുമാരിയുടെ കൈകൾ തോർത്ത് കൊണ്ട് കെട്ടിയിട്ടു. വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ കൈകളിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഊരിയെടുത്തു. മുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവും കവർന്നു.

കവർച്ചയ്ക്ക് ശേഷം പുറത്തേക്കിറങ്ങാനൊരുങ്ങിയ യുവാക്കളോട് ശാന്തകുമാരി തന്നെയാണ് കൈകളിലെ കെട്ട് അഴിച്ചു തരാൻ അഭ്യർഥിച്ചത്. ഇവരുടെ അഭ്യർഥന സ്വീകരിച്ച മോഷ്ടാക്കൾ കെട്ട് അഴിച്ചിട്ട ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നാലെ ശാന്തകുമാരി ബഹളം വെച്ചതോടെയാണ് നാട്ടുകാർ സംഭവമറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു

Facebook Comments

COMMENTS

- Advertisment -

Most Popular

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...

യുഡിഎഫ് ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനമെന്ന് പരാതി;അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്.

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്നപരാതിയുമായി യൂത്ത് കോൺഗ്രസ്. മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.പ്യൂൺ നിയമനത്തിന് മൂന്നുപേരിൽ...

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘം ദുരിതത്തിൽ; സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ.

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ആറു...

അർജന്റീനക്ക് ജീവന്മരണ പോരാട്ടം: തോറ്റാൽ മടങ്ങാം,നേരിടാനൊരങ്ങി പോളണ്ട്‌.

ദോഹ: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: