വയോജനങ്ങളും ഭിന്നശേഷിക്കാരുമായ പൗരന്മാര്ക്ക് കോവിഡ് 19 വാക്സിനേഷന് എളുപ്പമാക്കുന്നതിനായി വീടിനടുത്ത് കോവിഡ് വാക്സിനേഷന് സെന്ററുകള്‍ (എന്‍.എച്ച്.സി.വി.സി) ഒരുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രം.
60 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദീര്‍ഘദൂരം സഞ്ചരിച്ച് വാക്സിനെടുക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് ‘നിയര്‍ ടു ഹോം കോവിഡ് വാക്സിനേഷന് സെന്റര്‍ (എന്‍.എച്ച്.സി.വി.സി) എന്ന ആശയം മുന്നോട്ടുവെക്കുന്നത്.
കോവിഡ് വാക്സിന് അഡ്മിനിസ്ട്രേഷൻ്റെ വിദഗ്ധ സംഘത്തിന് (എന്‍.ഇ.ജി.വി.സി) കേന്ദ്ര മന്ത്രാലയത്തിൻ്റെ സാങ്കേതിക വിദഗ്ധ സമിതി, ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്തുകഴിഞ്ഞു.