വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ തോക്ക് കണ്ടെത്തിയതായി പൊലീസ്. ആളൊഴിഞ്ഞ വീട്ടിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. കൂടാതെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
വണ്ടിയാമ്പറ്റ പൂളക്കൊല്ലി സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് പ്രതികളുടെ വാദം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്പളക്കാട് വന്നിയമ്പട്ടിയില്‍ കോട്ടത്തറ സ്വദേശി ജയന്‍ (36) വെടിയേറ്റ് മരിച്ചത്. ജയന് വടിയേറ്റത് ദൂരെ നിന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റത്.
വയനാട് എസ്പി അരവിന്ദ് സുകുമാരന്‍, കല്‍പറ്റ ഡിവൈഎസ്പി ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.