17.1 C
New York
Tuesday, May 17, 2022
Home Kerala വനം വകുപ്പ് ജീവനക്കാരുടെ ആത്മമിത്രം : ഇവന്‍ "ടൈഗർ"

വനം വകുപ്പ് ജീവനക്കാരുടെ ആത്മമിത്രം : ഇവന്‍ “ടൈഗർ”

കോന്നി: പെരിയാർ ടൈഗർ റിസർവ്വിലെ ടൈഗർ ഏവർക്കും പ്രിയങ്കരനും ജീവനക്കാരുടെ പൈലറ്റുമാണ്. കേൾക്കുമ്പോൾ അല്പം അതിശയം തോന്നുമെങ്കിലും സത്യമാണ്.പെരിയാർ ടൈഗർ റിസർവ്വിൻ്റെ ഭാഗമായി വള്ളക്കടവിലെ വനം വകുപ്പിൻ്റെ ക്യാംപ് സെൻ്ററിലെ നായയാണ് ടൈഗർ.

ഒരു വർഷം മുൻപാണ് വിറക്കച്ചവടക്കാരൻ ഗണേശൻ്റെ കൂടെ കയറി വന്നതാണ് ഈ നായ. പിന്നീട് ക്യാംപ് സെൻ്ററിൻ്റെ ഭാഗമായതോടെ ജീവനക്കാർ ഇവന് ടൈഗർ എന്ന് പേരിട്ടു.ക്യാംമ്പ് സെൻറർ ആയതു കൊണ്ട് നിരവധി വൃക്തികൾ പങ്കെടുക്കുന്ന യോഗങ്ങൾ നടക്കുമ്പോൾ അവിടെയെത്തുന്നവരോടെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്.കൂടാതെ ഇവിടെയുള്ള ജീവനക്കാരുടെ സംരക്ഷകൻ കൂടിയാണ് ടൈഗർ.രാവിലെ എട്ടു മണിക്ക് ഇവിടുത്തെ ജീവനക്കാരികളായ രത്നമ്മാൾ, ഗായത്രി .യമുന, രാധ, ലത എന്നിവരെ കൂട്ടിയാണ് ടൈഗർ എത്തുന്നത്.പിന്നീട് ഇവരെയെല്ലാം വൈകിട്ട് തിരികെ വീട്ടിലെത്തിച്ച ശേഷം മടങ്ങിയെത്തും. പിന്നീട് രാവിലെ വിളിച്ചു കൊണ്ടുവരാൻ പൈലറ്റായി ടൈഗർ പോകും. വനം വകുപ്പ് ജീവനക്കാരുടെ ആത്മമിത്രം കൂടിയാണ് വള്ളക്കടവിലെ ടൈഗർ.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: