ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ
യുവാവ് ചങ്ങനാശേരി പോലീസിന്റെ പിടിയിൽ.തൃക്കൊടിത്താനം കടമാൻചിറ സ്വദേശിയായ ഭാസ്കരന്റെ മകൻ പൈലി അനീഷ് എന്നറിയപ്പെടുന്ന അനീഷിനെ വീടിനു സമീപത്തു നിന്നുമാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 26 ന് ചങ്ങനാശ്ശേരി മോർക്കുളങ്ങരയിൽ ഉണ്ടായ വധശ്രമ കേസിൽ പ്രതിയാണ് അനീഷ്. തുടർന്ന് ഒളിവിൽ പോയ അനീഷിനെ സാഹസികമായാണ് പോലീസ് പിടികൂടിയത്.