വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി വീണാ എസ്.നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ നന്തൻകോട്ടെ ആക്രിക്കടയിൽ വിറ്റു. പോസ്റ്ററുകൾ മോഷ്ടിച്ചു വിറ്റുവെന്നു കാട്ടി കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം പോലീസിൽ പരാതി നൽകി. വീണയുടെ ചിത്രമുള്ള പോസ്റ്ററുകളും കൈപ്പത്തി ചിഹ്നം മാത്രം അച്ചടിച്ച പോസ്റ്ററുകളുമാണ് ആക്രിക്കടയിൽ വിറ്റ് പണം വാങ്ങിയത്. ഒട്ടിക്കാത്ത പോസ്റ്ററുകൾ നിശ്ചിത എണ്ണം കെട്ടാക്കി മടക്കി വച്ചിരുന്നവയാണ്. നന്തൻകോട് സ്വദേശിയായ ബാലു എന്ന കോൺഗ്രസ് പ്രവർത്തകനെതിരേയാണ് മോഷണക്കുറ്റത്തിനടക്കം പരാതി നൽകിയിട്ടുള്ളത്. കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണിതെന്ന് ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഒരു ഡി.സി.സി. ഭാരവാഹിയെ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ചുമതലപ്പെടുത്തി.
വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി വീണാ എസ്.നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ നന്തൻകോട്ടെ ആക്രിക്കടയിൽ വിറ്റു.
Facebook Comments
COMMENTS
Facebook Comments