വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ അഭ്യർഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവവും പുറത്തുവന്നിരുന്നു. പോസ്റ്റർ ആക്രിക്കടയിൽ വിറ്റ സംഭവം ഞെട്ടിക്കുന്നതാണെന്നും ഗുരുതര അച്ചടക്ക ലംഘനമാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.
Facebook Comments