വടകര നഗരസഭാ മുൻ ചെയർമാൻ പുതുപ്പണം മാണിക്കാമത്ത് ടി പി ചന്ദ്രൻ (72) അന്തരിച്ചു
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
സിപിഐ എം വടകര ടൗൺ ലോക്കല് കമ്മിറ്റി അംഗം, വടകര മർച്ചന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
വടകരയിലെ വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകരിലൊരാളും, കരിമ്പനപ്പാലത്തെ ഓട്- മരം വ്യാപാരിയുമായിരുന്നു.
മൂന്ന് തവണ നഗരസഭ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്.