വടകരയിൽ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ ആർഎംപി സ്ഥാനാർഥിയാകും. യു.ഡി.എഫ് പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. രമ മൽസരിച്ചില്ലെങ്കിൽ വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നേത്യത്വം അറിയിച്ചിരുന്നു.പിന്നാലെയാണ് ആർ.എം.പി മണ്ഡലം കമ്മിറ്റി ചേർന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർഥിയാക്കാനായിരുന്നു ആർഎംപിയുടെ ആദ്യ തീരുമാനം. മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. എന്നാൽ രമ മത്സരിക്കില്ലെന്ന്അറിയിച്ചതിനാൽ വടകര കോൺഗ്രസ് തിരിച്ചെടുക്കുകയാണെന്ന് ഇന്നലെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാർഥിയാക്കാൻ ആർഎംപി തീരുമാനിച്ചത്.