വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
ആർഎംപി സ്ഥാനാർഥി കെ.കെ. രമയുമൊത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വടകരയിൽ കെ.കെ. രമയെ കോൺഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിആർ ജോലികൾക്കായി ഈ സർക്കാർ 1,000 കോടി ചെലവഴിക്കുന്നു. പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ല. പിണറായിക്ക് ആക്ഷേപം ഉന്നയിക്കാൻ അർഹതയില്ല. ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ആശയ പ്രതിസന്ധിയുണ്ട്.
സപീക്കർക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീ സുരക്ഷ പറയുന്നവരുടെ പാർട്ടിയാണിതെന്ന് ഓർമ വേണം. മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജൻസികളുടെ പിഴവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി